Click Here to See More Different News
jayarajgnath@gmail.com
ഒറീസ:കാട്ടില്‍ നിന്നും കരടിയെ രക്ഷിച്ച് വീട്ടില്‍ വളര്‍ത്തിയ കുറ്റത്തിന് ഒറീസയിലെ ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട യുവാവ് ഫോറസ്റ്റ് അധികൃതരുടെ പിടിയിലായി. 35 കാരനായ രമേശ് മുണ്ടയെയാണ് വനപാലര്‍ റിമാന്‍ഡ് ചെയ്തശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചത്.
സ്വന്തം മകളെ പോലെ റാണിയെന്ന കരടിയെ നോക്കി വളര്‍ത്തിയതിനാണോ തന്നെ അറസ്റ്റ് ചെയ്തതെന്ന രമേശിന്റെ ചോദ്യത്തിന് വനപാലകര്‍ക്കും കൃത്യമായ മറുപടിയില്ല. റാണിയും രമേശും തമ്മിലുളള അഗാധമായ ബന്ധം മനസിലാക്കാന്‍ ഇനിയും വനപാലകര്‍ക്കായിട്ടില്ലെന്ന് ഇവിടുത്തെ നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
സ്വന്തം മകളായ ഗുല്‍ക്കിയെ പോലെയാണ് താന്‍ റാണിയേയും വളര്‍ത്തിയതെന്ന് രമേശ് പറയുന്നു. അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയ രമേശ് റാണിയെ കാണാന്‍ അനുവദിക്കണമെന്ന് മൃഗശാല അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് അധികൃതര്‍ തങ്ങളെ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് രമേശും മകള്‍ ഗുല്‍ക്കിയും.
Click Here to See More Different News
ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍