Click Here to See More Different News

jayarajgnath@gmail.com
ഇന്ത്യന്‍ ക്രിക്കറ്റിനെ റിക്കോര്‍ഡുകള്‍ കൊണ്ട് പ്രശക്തിയിലേക്കുയര്‍ത്തിയ മാസ്റ്റര്‍ ബ്ളാസ്റ്റര്‍ക്ക് ഇനിയും ടീമില്‍ കടിച്ച് തൂങ്ങേണ്ട കാര്യമുണ്ടോ? സച്ചിന്‍ എന്ന മുപ്പത്തഞ്ചുകാരന്‍ ഇന്ത്യക്കായി സമ്മാനിച്ച നേട്ടങ്ങളെ ഒട്ടും വിലക്കുറച്ച് കണ്ടുകൊണ്ടല്ല ഇത്തരമൊരു ചോദ്യം ഉന്നയിക്കുന്നത്.
ഏഷ്യ കപ്പില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ നടത്തുന്ന മിന്നുന്ന പ്രകടനം കണക്കിലെടുത്താല്‍ പല്ല് കൊഴിഞ്ഞ സിംഹങ്ങള്‍ക്ക് ടീമില്‍ എന്ത് കാര്യമെന്ന് സെലക്ടര്‍മാര്‍ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. സച്ചിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുളള ബംഗാള്‍ കടുവ ഗാംഗുലിയും ഇന്ത്യന്‍ വന്‍ മതില്‍ ദ്രാവിഡിനും സംഭവിച്ചത് എന്താണെന്ന് ആലോചിച്ചു നോക്കൂ. കടുവ ഇപ്പോള്‍ പല്ല് നഖവും കൊഴിഞ്ഞ അവസ്ഥയിലാണ്. വന്‍ മതിലിലാകട്ടെ നിറയെ വിളളലും. യുവരക്തത്തിന് വേണ്ടി രണ്ട് പേരേയും കറിവേപ്പില പോലെ ദൂരേക്കെറിഞ്ഞില്ലേ? ഇൌയൊരവസ്ഥ സച്ചിന് ഉണ്ടാകരുതല്ലോ എന്ന് അതിയായ ആഗ്രഹം സച്ചിന്റെ ഏതൊരു ആരാധനകനേയും പോലെ ഇൌയുളളവനും ഉളളതുകൊണ്ടാണ് ഇനിയെങ്കിലും വിരമിച്ചു കൂടെ എന്ന് ഞാന്‍ ചോദിച്ചുപോയത്.
സുരേഷ് റെയ്ന, ഗംഭീര്‍, യുവരാജ്, ധോണി എന്നീ യുവരാജാക്കന്മാര്‍ നടത്തുന്ന സ്ഥിരതയാര്‍ന്ന പ്രകടനം കണ്ടില്ലെന്ന് നടിക്കാനാവില്ല. പണ്ട് സച്ചിന്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ടീം തോല്‍ക്കുന്ന ഒരവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതിന് ഏറെക്കുറെ മാറ്റം വന്നു. സച്ചിന് പകരം വയ്ക്കാന്‍ ഇനിയൊരാളുണ്ടാവില്ല. എന്നാല്‍ സച്ചിന് പകരം വയ്ക്കാന്‍ ഇന്നത്തെ ഇന്ത്യന്‍ ടീമിലുളള നിരവധി യുവതാരങ്ങളുടെ കൂട്ടായ്മക്ക് കഴിയുന്നുണ്ട്. എപ്പോഴും ഒരു കളിക്കാരനെ ചുറ്റിപ്പറ്റി നില്‍ക്കാതെ ടീം ടോട്ടാലിറ്റിയല്ലെ ഫോമിലേക്ക് എത്തേണ്ടത്?
എഷ്യകപ്പില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും സെഞ്ച്വറിയും ഒരര്‍ത്ഥ സെഞ്ച്വറിയുമായി സുരേഷ് റെയ്ന തന്റെ പ്രതിഭ വീണ്ടും അറിയിച്ചു. ഏഷ്യാകപ്പിലെ ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം കണ്ട ഒരാളുപോലും ഇൌ കളിയില്‍ സച്ചിന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടാവില്ല.
ഐ.പി.എല്‍ നിരവധി യുവതാരങ്ങളെയാണ് ഇന്ത്യക്ക് വാഗ്ദാനം ചെയ്തത്. എന്നാല്‍ പരിക്കിന്റെ പിടിയിലെന്ന പേരില്‍ സച്ചിന്‍ ഐ.പി.എല്ലില്‍ നിരവധി മത്സരങ്ങളില്‍ കളിച്ചില്ല. എന്നാല്‍ കളിച്ച മത്സരങ്ങളിലാകട്ടെ ഏകദിനത്തിന്റെ നിലവാരം വിട്ട് ഒരിക്കല്‍ പോലും ട്വന്റി20 യുടെ നിലവാരത്തിലേക്ക് ഉയര്‍ന്നതുമില്ല. പരിക്കിന്റെ പേരില്‍ തന്നെ ഇപ്പോള്‍ ഏഷ്യാകപ്പിനുളള ടീമില്‍ നിന്നും സച്ചിന്‍ വിട്ടു നില്‍ക്കുന്നു. പരിക്ക് ഭേദമായി തിരിച്ചെത്തുന്ന സച്ചിന് ഇപ്പോഴത്ത് യുവതാരങ്ങള്‍ നടത്തുന്നതുപോലെ മികച്ച പ്രകടനം നടത്താനാവുമോ? സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുന്നതല്ലേ ഉചിതം? ദ്രാവിഡിനും ഗാംഗുലിക്കും ഉണ്ടായ അനുഭവം സച്ചിനും ഉണ്ടാകണമോ? അതോ സച്ചിന്‍ സ്വയം വിരമിക്കുന്നതാണോ നല്ലത്. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ... കൂടുതല്‍ പേരുടെ അഭിപ്രായത്തില്‍ നിന്നും നമുക്കൊരു അഭിപ്രായ സമന്വയത്തില്‍ എത്തിച്ചേരാം....
Click Here to See More Different News

ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍